Quantcast

ചരിത്രം തിരുത്തി എറണാകുളം; നഗരമണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ്

കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    10 April 2026 7:35 AM IST

ചരിത്രം തിരുത്തി എറണാകുളം; നഗരമണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ്
X

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തും മികച്ച പോളിങ്. നഗരമണ്ഡലങ്ങളായ എറണാകുളത്തും തൃക്കാക്കരയിലും വോട്ടെടുപ്പ്​ തുടങ്ങിയത്​ മുതൽ വോട്ടർമാരുടെ തിരക്കായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ നഗര മണ്ഡലങ്ങളിൽ മന്ദഗതിയിലാണ്​ പോളിങ്​ പുരോഗമിച്ചിരുന്നതെങ്കിൽ, അതെല്ലാം തിരുത്തിക്കുറിച്ചാണ് ഈ വർഷത്തെ പോളിങ്.

ത്രികോണ മത്സരപ്രതീതി ഉയർത്തിയ കുന്നത്തുനാട്​, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും രാവിലെ മുതൽ വലിയ രീതിയിൽ പോളിങ്​ നടന്നു​. ഉച്ച വരെ ​പോളിങ്​ ശതമാനത്തിൽ സംസ്ഥാനത്ത്​ തന്നെ ഒന്നും രണ്ടും സ്ഥാനത്ത്​ തൃപ്പൂണിത്തുറയും കുന്നത്തുനാടുമായിരുന്നു. ഗ്രാമീണ മേഖലയിലെ മണ്ഡലങ്ങളിൽ രാവിലെ മുതൽ വൈകീട്ട്​ വരെ ഒരേ രീതിയിൽ പോളിങ്​ നടന്നു. ​​​വൈകുന്നേരത്തോടെ വലിയ തോതിൽ വോട്ടർമാരെത്തിയതോടെ പലയിടത്തും സമയം കഴിഞ്ഞും വോട്ടർമാരുടെ നിര നീണ്ടു. ഇതോടെ പത്തോളം ബൂത്തിൽ ആറ്​ മണി കഴിഞ്ഞും വോട്ടിങ്​ തുടർന്നു.

ആലുവ ഉളിയന്നൂരിൽ ഏഴരക്കാണ്​ വോ​ട്ടെടുപ്പ്​ അവസാനിച്ചത്​. ഇതോടെ പോളിങ്​ സാമഗ്രികളുമായി ഉദ്യോഗസ്ഥർ നിർദിഷ്​ട കേന്ദ്രങ്ങളിലെത്താൻ രാത്രി ഏറെ വൈകി. കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ മത്സരിക്കുന്ന പറവൂരും കളമശ്ശേരിയും. അങ്കമാലി, പിറവം എന്നിവയാണ് ജില്ലയിൽ പോളിങ് ശതമാനം കുറവുള്ള മണ്ഡലങ്ങൾ.

TAGS :

Next Story