Quantcast

എറണാകുളം വാഹനാപകടം; മൂന്നു പേർക്ക് ഗുരുതര പരിക്ക്

എച്ച് എം ടി സിഗ്‌നൽ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്അപകടം

MediaOne Logo

Web Desk

  • Updated:

    2022-01-08 01:45:43.0

Published:

8 Jan 2022 6:49 AM IST

എറണാകുളം വാഹനാപകടം; മൂന്നു പേർക്ക് ഗുരുതര പരിക്ക്
X

എറണാകുളം കളമശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എച്ച് എം ടി സിഗ്‌നൽ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്അപകടം. എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആൻറണി, ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്റ്റിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ആലുവ ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് സിഗ്‌നൽ തെറ്റിച്ചെത്തിയ ബൈക്ക് കളമശേരി മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story