Quantcast

പുലിപ്പല്ല് കൈവശം വെച്ച കേസ്: റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്നും തുടരും

ഇന്നലെയാണ് പെരുമ്പാവൂർ മുൻസിഫ് കോടതി വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടത്

MediaOne Logo

Web Desk

  • Updated:

    2025-04-30 02:45:29.0

Published:

30 April 2025 6:52 AM IST

പുലിപ്പല്ല് കൈവശം വെച്ച കേസ്: റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്നും തുടരും
X

എറണാകുളം: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ തുടരുന്ന റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്നും തുടരും. പുലിപ്പല്ലിൽ രൂപമാറ്റം വരുത്തി മാലയുണ്ടാക്കിയ തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞദിവസം വേടൻ താമസിച്ചിരുന്ന എറണാകുളത്തെ ഫ്ലാറ്റിൽ വനം വകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. മാല സമ്മാനിച്ച രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

വേടന്റെ കയ്യിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്കയക്കും. പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. വേടന്റെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കാനുമാണ് വനംവകുപ്പ് തീരുമാനം.

ഇന്നലെയാണ് പെരുമ്പാവൂർ മുൻസിഫ് കോടതി വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉള്ളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇൻസ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടൻ മൊഴി നൽകി.

TAGS :

Next Story