ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും ഗവ. എൻജി കോളജിൽ അലോട്ട്മെന്‍റ്
നാലാം ഘട്ടത്തിൽ 1858 പേർക്കാണ് പുതുതായി അലോട്ട്മെന്‍റ് ലഭിച്ചത്

തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനായുള്ള പ്ര വേശന പരീക്ഷ കമീഷണറുടെ നാല് റൗണ്ട് അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണത്തിൽ (ഇ.ഡബ്ല്യു.എസ്) 66078-ാം റാങ്കുകാരനും സർക്കാർ കോളജിൽ അലോട്ട്മെന്‍റ്. 67505 പേരാണ് മൊത്തം റാങ്ക് പട്ടികയിലുള്ളത്. അറുപതിനായിരത്തിന് മുകളിൽ റാങ്കുള്ള 12 പേർ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് റാങ്ക് പട്ടികയിൽ ഇടംപിടി ച്ചു. നാലാം ഘട്ടത്തിൽ 1858 പേർക്കാണ് പുതുതായി അലോട്ട്മെന്‍റ് ലഭിച്ചത്. 5550 പേർ മൂന്നാം റൗണ്ടിലെ സീറ്റ് തന്നെ നാലാം റൗണ്ടിലും നിലനിർത്തി.
ഒമ്പത് സർക്കാർ കോളജുകൾ, മൂന്ന് എയ്‌ഡഡ് കോളജുകൾ, ഏതാനും സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിങ് കോളജ്, അഗ്രി കൾച്ചർ, കുഫോസ് സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകൾ എന്നിവയിലേക്കായിരുന്നു സ്ട്രേ വേക്കൻസി എന്ന പേരിൽ നാലാം റൗണ്ടിൽ അലോട്ട്മെൻ്റ് നടത്തിയത്. ഈ കോളജുകളിലും ഇനി അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്‍റായിരിക്കും നടത്തുക.
സംവരണ വിഭാഗം | പ്രവേശനം ലഭിച്ച അവസാന റാങ്ക് |
ഇഡബ്ല്യൂഎസ് | 66078 |
എസ്.സി | 67414 |
എസ്.ടി | 67141 |
മുസ്‍ലിം | 44079 |
ഈഴവ | 52174 |
ബാക്ക് വേഡ് ഹിന്ദു | 62393 |
ലാറ്റിൻ ക്രിസ്തൻ & ആംഗ്ലോ ഇന്ത്യൻ | 63291 |
വിശ്വകർമ | 64485 |
പിന്നാക്കക്രിസ്ത്യൻ | 66302 |
ധീവര | 67326 |
കുഡുംബി | 63315 |
കുശവ | 65096 |
Adjust Story Font
16

