Quantcast

ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിലെ ഒഴിവുകളിലേക്കുള്ള പരീക്ഷയാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    18 May 2024 7:02 PM IST

exam was canceled
X

കോഴിക്കോട്: ഉദ്യോഗാർഥികൾ പരീക്ഷ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി. അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് തസ്തികകളിലേക്കുള്ള പരീക്ഷയാണ് റദ്ദാക്കിയത്. സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡാണ് പരീക്ഷ നടത്തുന്നത്. പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിലെ ഒഴിവുകളിലേക്കുള്ള പരീക്ഷയാണ് റദ്ദാക്കിയത്. ഇന്ന് രണ്ടു മണി മുതൽ നാല് വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.

രണ്ട് മണിക്ക് തന്നെ ഉദ്യോഗാർഥികളെല്ലാം പരീക്ഷാഹാളിലേക്ക് എത്തിയിരുന്നു. സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. ഉദ്യോഗാർഥികളിൽ ചിലർ പ്രതിഷേധം ഉയർത്തിയപ്പോൾ വേണ്ടവർക്ക് പരീക്ഷയെഴുതാം എന്നാൽ ഇത് സാധുവായിരിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

TAGS :

Next Story