എക്സൈസ്: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 17 മുതൽ
കായികക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അന്നേദിവസം തന്നെ പ്രമാണപരിശോധന നടത്തും

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ എക്സൈസ് ആൻഡ് പ്രൊഹിബിഷന്‍ വകുപ്പിലെ വിവിധ തസ്തികകളിലെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 17, 18, 19, 20, 21, 22, 24 തീയതികളില്‍ നടക്കും.
സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024- ജനറല്‍, 744/2024- തസ്തികമാറ്റം മുഖേന) (എന്‍സിഎ- ധീവര, പട്ടികജാതി, ഒബിസി, എസ്‍സിസിസി, എല്‍സി/എഐ, എസ്ഐയുസി നാടാര്‍, ഹിന്ദുനാടാര്‍) (കാറ്റഗറി നമ്പര്‍ 739/2023, 740/2023, 455/2024, 557/2024- 561/2024) തസ്തികയുടെയും, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 515/2023- പട്ടികവര്‍ഗം, 092/2024- പട്ടികജാതി, 562/2024- പട്ടികജാതി, 563/2024- മുസ്ലീം) തസ്തികയുടെയും പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 116/2024- എസ്‍സിസിസി) തസ്തികകളിലെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും രാവിലെ 5.30ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ നടക്കും.
ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ എന്നിവയുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അന്നേദിവസം തന്നെ പ്രമാണപരിശോധന നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16

