Quantcast

85 പാക്കറ്റുകളിലായി 191 കിലോ കഞ്ചാവ്; വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട

ആന്ധ്രയിൽ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    24 Feb 2022 3:35 PM IST

85 പാക്കറ്റുകളിലായി 191 കിലോ കഞ്ചാവ്; വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട
X

പാലക്കാട് വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് വടക്കഞ്ചേരി ആമക്കുളത്ത് കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് തൃശൂരിലേക്കായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.

കാറിൽ ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ രാജേഷ്, അമർജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. 85 പാക്കറ്റുകളിലായാണ് പ്രതികൾ കഞ്ചാവ് കാറിൽ ഒളിപ്പിച്ചിരുന്നത്.

അറസ്റ്റിലായവർ ഇതിന് മുൻപും കഞ്ചാവു കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം തുടർനടപടികൾക്കായി പ്രതികളെ ആലത്തൂർ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.

TAGS :

Next Story