തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ പൊട്ടിത്തെറി
ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ പൊട്ടിത്തെറി. കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് അപകടം. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തിൽ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടിൽ ഉണക്കാൻ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തിൽ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.
വീട്ടിൽ കതിന സൂക്ഷിക്കുന്നതായി നാട്ടുകാർക്ക് വിവരമില്ല. ഗ്യാസ് സിലിൻ്റർ പൊട്ടിത്തെറിച്ചു എന്നായിരുന്നു നാട്ടുകാർ ആദ്യം വിചാരിച്ചിരുന്നത്. പിന്നീടുള്ള പരിശോധനയിലാണ് സംഭവം വ്യക്തമായത്.
Next Story
Adjust Story Font
16

