'അസാധാരണ അധികാരം പ്രയോഗിക്കും': വൈഷ്ണയെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
'24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്'

എറണാകുളം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് ഹൈക്കോടതി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അടിയന്തര സ്വഭാവം മാനിച്ചാണ് ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണവയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
'വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതി. രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടത്. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണം. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടത.് 24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും' കോടതി പറഞ്ഞു.
നാളെ വീണ്ടും ഹിയറിങ് നടത്തി 19 ന് മുമ്പ് ഉത്തരവ് ഉറക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കണം. പരാതിക്കാരനായ ധനേഷ് കുമാറിനോട് ഹിയറിങ്ങിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് കേസ് പരിഗണിച്ചത്.
Adjust Story Font
16

