Quantcast

താമരശ്ശേരിയിൽ ചകിരി ഫാക്‌ടറിക്ക് തീപിടിച്ചു

ഷോർട് സർക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    25 March 2023 3:55 PM IST

thamarassery fire
X

കോഴിക്കോട്: താമരശ്ശേരി കൂടാത്തായി ചുണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. മുക്കത്തുനിന്നും നരിക്കുനിയില്‍ നിന്നുമായി നാലു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. രാവിലെ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. ചകിരിക്കൂനകളിൽ തീപിടിച്ച് പടരുകയായിരുന്നു. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഷോർട് സർക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ തന്നെ ജോലിക്കാർ പുറത്തേക്ക് ഓടിയതിനാൽ ആർക്കും അപകടമൊന്നും ഉണ്ടായില്ല.

TAGS :

Next Story