Quantcast

പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി; അധ്യാപകന് 11 വര്‍ഷത്തിനുശേഷം നീതി

പരാതി നല്‍കിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    2 Sept 2025 7:41 PM IST

പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി; അധ്യാപകന് 11 വര്‍ഷത്തിനുശേഷം നീതി
X

ഇടുക്കി: തൊടുപുഴയില്‍ പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയ കേസില്‍ അധ്യാപകന് 11 വര്‍ഷത്തിനുശേഷം നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകനായ ആനന്ദ് വിശ്വനാഥനെതിരെയാണ് 2014ല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.

പരാതി നല്‍കിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ആനന്ദ് വിശ്വനാഥന്‍ 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഹാളില്‍ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കിയത്.

അഞ്ചു വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ മൂന്നാര്‍ പോലീസ് അന്ന് 4 കേസുകള്‍ എടുത്തിരുന്നു. 2 കേസുകളില്‍ പിന്നീട് അധ്യാപകനെ കോടതി വെറുതെവിട്ടു മറ്റു രണ്ട് കേസുകളില്‍ മൂന്ന് വര്‍ഷം തടവിനും കോടതി വിധിച്ചു.

ഇതു ചോദ്യം ചെയ്തു ആനന്ദ് വിശ്വനാഥന്‍ നല്‍കിയ അപ്പീലില്‍ ആണ് തൊടുപുഴ സെഷന്‍സ് കോടതി വിധിയുണ്ടായത്. പരാതി നല്‍കിയ പെണ്‍കുട്ടികളെ വീണ്ടും കണ്ടെത്തി വേണമെങ്കില്‍ മറ്റു നടപടി സ്വീകരിക്കാനാണ് എസ് രാജേന്ദ്രന്റെ നീക്കം

TAGS :

Next Story