Quantcast

'പ്രിയങ്കാ ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തത്'; ഉപവാസസമരം നടത്തുമെന്ന് ആത്മഹത്യ ചെയ്ത എന്‍.എം വിജയന്റെ കുടുംബം

നാളെയാണ് പ്രിയങ്കാ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയിൽ എത്തുന്നത്

MediaOne Logo

Web Desk

  • Published:

    6 April 2026 1:02 PM IST

പ്രിയങ്കാ ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തത്; ഉപവാസസമരം നടത്തുമെന്ന് ആത്മഹത്യ ചെയ്ത എന്‍.എം വിജയന്റെ കുടുംബം
X

വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ ഐ.സി ബാലകൃഷ്ണൻ്റെ പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് ആത്മഹത്യചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബം. നാളെയാണ് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയിൽ എത്തുന്നത്.ബത്തേരി ഗാന്ധി സ്ക്വയറിലാണ് ഉപവാസം നടത്തുന്നത്.

'കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി ഉറപ്പു നൽകിയിരുന്നു.കേസിൽ പ്രതിയായ ഐ.സി ബാലകൃഷ്ണന് സീറ്റ് നൽകി.ഇപ്പോൾ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്. കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും എന്‍.എം വിജയന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്'. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐസി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയാറാകണമെന്നും എന്‍.എം വിജയന്‍റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു.


TAGS :

Next Story