Quantcast

'കേസ് അട്ടിമറിക്കാൻ പൊലിസ് ശ്രമിച്ചു': പോക്സോ കേസിൽ നീതി തേടി കുടുംബം

പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം

MediaOne Logo

Web Desk

  • Published:

    14 Feb 2026 8:00 AM IST

കേസ് അട്ടിമറിക്കാൻ പൊലിസ് ശ്രമിച്ചു:  പോക്സോ കേസിൽ നീതി തേടി  കുടുംബം
X

ആലപ്പുഴ: പോക്സോ കേസിൽ നീതി തേടി അലയുകയാണ് ഒരു കുടുംബം. മകന് നേരിട്ട അപമാനത്തിൽ പൊലിസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

2025 ജനുവരിയിൽ ആണ് സഹപാഠിയിൽ നിന്നും ആലപ്പുഴ സ്വദേശിയായ രണ്ടാം ക്ലാസുകാരന് ദുരനുഭവം ഉണ്ടായത്. കുട്ടി ഇരിക്കുന്നതിനിടെ സഹപാഠി പെൻസിൽ വെക്കുകയും അത് കുട്ടിയുടെ വൃഷണത്തിൽ കൊണ്ട് കയറുകയുമായിരുന്നു. ശാസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷമായിട്ടും ഇപ്പോഴും വേദന തിന്ന് കഴിയുകയാണ് കുട്ടി. സഹപാടിയുടെ മാതാവ് എട്ട് വയസുകാരനെ അപമാനിക്കുകയും കുട്ടിയുടെ ശാസ്ത്രക്രിയ കഴിഞ്ഞ ഭാഗത്തിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു എന്നാണ് എട്ടു വയസുകാരന്റെ മാതാപിതാക്കൾ പറയുന്നത്.

പിന്നീട്, ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതർ ആലപ്പുഴ സൗത്ത് പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ നിർദേശിക്കുകയയായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ പോലിസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത് ഏഴ് മാസത്തിനു ശേഷം ആണ്. നിരന്തര സമ്മർദ്ദം മൂലമാണ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. പൊലിസ് തങ്ങളുടെ മൊഴി മാറ്റിയെന്നും തങ്ങളോട് ഒരു ദയയും കാണിച്ചില്ല എന്നും എട്ട് വയസുകാരന്റെ പിതാവ് പറഞ്ഞു.

ആലപ്പുഴ പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നീതിയും കിട്ടിയില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകുകയും കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട് എന്നും അതിൽ തൃപ്തി ഉണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. തങ്ങളുടെ മൊഴി തിരുത്തുകയും കുറ്റക്കാർ ആക്കിയും ചിത്രീകരിച്ച പൊലൊസുകാർക്കെതിരെ നടപടി വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

TAGS :

Next Story