തിരുവനന്തപുരം കഴക്കൂട്ടത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു
കഴക്കൂട്ടം സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്. അച്ഛൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിലാണ് കൊലപാതകമെന്നാണ് പ്രഥമികവിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം ഭാര്യ ഉഷയെ അറിയിച്ചത്. പൊലീസി സ്ഥലത്തെത്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

