'ആഡംബര ബൈക്ക് പോര,കാർ വേണം'; തർക്കത്തിന് പിന്നാലെ അച്ഛൻ മകനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു
ഗുരുതരമായി പരിക്കേറ്റ 28കാരന്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ചു.ആഢംബര കാറിനെ ചൊല്ലിയുള്ള തർക്കത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വികിനെ (28) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്.
വിനയാനന്ദന്‍റെ ഏകമകനാണ് ഹൃത്വിക്.നേരത്തെ മകന് ഹൃത്വികിന് ആഡംബര ബൈക്ക് വാങ്ങി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് ബൈക്ക് പോരാ കാര്‍ വേണമെന്ന് മകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഹൃത്വികിനെ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വികിന് ബോധം വന്ന ശേഷം വിശദമായി മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
Adjust Story Font
16

