Quantcast

മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

പ്രതി പൊലീസിൽ കീഴടങ്ങി

MediaOne Logo

Web Desk

  • Published:

    20 Sept 2024 11:28 PM IST

മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
X

അരുൺ കുമാർ, പ്രസാദ്

കൊല്ലം: മകളുടെ സുഹൃത്തിനെ മധ്യവയസ്കൻ കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുൺ കുമാർ (19) ആണ് മരിച്ചത്. പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.

വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരട്ടകട്ടയിലാണ് സംഭവം. പെൺകുട്ടി ബന്ധുവീട്ടിലായിരുന്നു താമസം.

അരുൺ മകളെ ശല്യം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും ചേർന്ന് പ്രസാദുമായി സംഘർഷം ഉണ്ടായി. ഇതിനിടെ അരുണിന് കുത്തേൽക്കുകയായിരുന്നു.

ഇവർ തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. അരുണിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

TAGS :

Next Story