Quantcast

ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തൃശ്ശൂർ സ്വദേശി സനീഷ് ആണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    24 May 2023 8:11 AM IST

Female doctor sexually assaulted during train journey
X

കാസർകോട്: കാസർകോട് ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തൃശ്ശൂർ സ്വദേശി സനീഷ് ആണ് പിടിയിലായത്. മംഗളൂരുവിൽ ഹൗസ് സർജനായ യുവതിയെ ചെന്നൈ മംഗളുരു എക്സ്പ്രസിൽ വച്ചാണ് ഇയാൾ ശല്യം ചെയ്തത്.

തലശ്ശേരിയിൽ നിന്ന് കയറിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇയാൾ ഇറങ്ങുകയായിരുന്നു. ഹോസ്ദുർഗ് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



TAGS :

Next Story