Quantcast

പനിയും ഛർദിയും വയറിളക്കവും; വയനാട്ടിൽ 40 ഓളം വിദ്യാർഥികൾ ചികിത്സയിൽ

കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂൾ വിദ്യാർഥികളാണ് ചികിത്സയിലുള്ളത്

MediaOne Logo

Web Desk

  • Published:

    6 Jun 2026 10:16 AM IST

പനിയും ഛർദിയും വയറിളക്കവും; വയനാട്ടിൽ  40 ഓളം വിദ്യാർഥികൾ ചികിത്സയിൽ
X

വയനാട്: വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40 ഓളം വിദ്യാർഥികൾ ചികിത്സയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂൾ വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.

ഇന്ന് എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയോ വൈറൽ പനിയോ എന്നാണ് സംശയം..ബാക്ടീരിയൽ ഇൻഫക്ഷൻ എന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. പലർക്കും കടുത്ത പനിയുണ്ടെന്നും ആർക്കും ഗുരുതരാവസ്ഥ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ.വി സിന്ധു പറഞ്ഞു.

ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

TAGS :

Next Story