സിനിമാ നയരൂപീകരണ ചര്‍ച്ച: മന്ത്രി സജി ചെറിയാനും നടി പത്മപ്രിയയും തമ്മില്‍ തര്‍ക്കം
നയരൂപീകരണത്തിനായുള്ള കരടിലെ ഉള്ളടക്കത്തെ ചൊല്ലിയായിരുന്നു തര്‍ക്കം

തിരുവനന്തപുരം: സര്‍ക്കാരിന്റെ സിനിമ നയ രൂപീകരണ ചര്‍ച്ചക്കിടെ മന്ത്രി സജി ചെറിയാനും നടി പത്മപ്രിയയും തമ്മില്‍ തര്‍ക്കം. നയരൂപീകരണത്തിനായുള്ള കരടിലെ ഉള്ളടക്കത്തിലായിരുന്നു തര്‍ക്കം. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് തര്‍ക്കം തണുപ്പിച്ചു.
പത്മപ്രിയ ചില കാര്യങ്ങളില്‍ എതിര്‍പ്പ് അറിയിച്ചു. കരടില്‍ മാറ്റം വേണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു. എന്നാല്‍ 'ഇത് വരെയുള്ള യോഗങ്ങളില്‍ പങ്കെടുക്കാതെ ആദ്യമായി വന്നു എതിര്‍പ്പ് പറയുന്നതില്‍ എന്ത് അര്‍ത്ഥമെന്നു മന്ത്രി' ചോദിച്ചു. ഇതിനെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്
Next Story
Adjust Story Font
16

