Quantcast

സാമ്പത്തിക തട്ടിപ്പ്: ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍

രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2025-05-25 13:31:56.0

Published:

25 May 2025 5:14 PM IST

സാമ്പത്തിക തട്ടിപ്പ്: ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍
X

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്.

ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപനവുമായി ബന്ധപ്പെട്ടവർ നടത്തിയെന്ന വ്യാപകമായ പരാതി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നു. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്.

ഇവര്‍ നിക്ഷേപകരില്‍ നിന്ന് 12.5 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങിയിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നിക്ഷേപം ഈ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. തുടർന്നിവർ പണം തിരികെ നൽകാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു.

TAGS :

Next Story