Quantcast

ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം തള്ളാതെ സി.പി.എം; അന്വേഷണ സൂചനയുമായി എ.വി ഗോവിന്ദൻ

പി. ജയരാജൻ പരാതി നൽകാത്തതാണ് അന്വേഷണത്തിനു പ്രധാന തടസമായി കാണുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-31 05:46:57.0

Published:

31 Dec 2022 1:12 AM GMT

ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം തള്ളാതെ സി.പി.എം; അന്വേഷണ സൂചനയുമായി എ.വി ഗോവിന്ദൻ
X

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം തള്ളാതെ സി.പി.എം. ആരോപണത്തിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ നൽകുന്നത്. പാർട്ടിയിൽ ഗൗരവപൂർണമായ ചർച്ചകളും വിമർശനങ്ങളും നടത്തിയേ മുൻപോട്ടുപോകൂവെന്ന് ഫേസ്ബുക്ക് ലൈവിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കിയത്. സംസ്ഥാനത്തൊട്ടാകെ തെറ്റുതിരുത്തൽ വേണമെന്നാണ് ആവശ്യമുയരുന്നത്.

പി. ജയരാജന്റെ ആരോപണം തള്ളാതെ എം.വി ഗോവിന്ദൻ രംഗത്തുവന്നതോടെ ഇ.പിക്കെതിരായി ഉയർന്ന വിഷയത്തിൽ പരിശോധനയുണ്ടാകുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. പാർട്ടിയിൽ ഗൗരവപൂർണമായ ചർച്ചകളും വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തിയേ മുൻപോട്ട് പോകാൻ സാധിക്കൂവെന്നും, സംഘടനാപരമായ തിരുത്തലുകൾക്കുവേണ്ടി ഫലപ്രദമായ ചർച്ചയുമായി മുന്നോട്ടുപോകുമെന്നുമാണ് എം.വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. എന്നാൽ, പി. ജയരാജൻ പരാതി നൽകാതെ സി.പി.എം അന്വേഷണവുമായി മുന്നോട്ടുപോകാൻ സാധ്യതയുമില്ല.

പി. ജയരാജൻ പരാതി നൽകാത്തതാണ് അന്വേഷണത്തിനു പ്രധാന തടസമായി സി.പി.എം കണ്ടത്. പ്രതിപക്ഷം ആയുധമാക്കുമെന്നതടക്കമുള്ള കാര്യങ്ങളും ഉയർന്നുവന്നിരിന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിക്കാത്ത സി.പി.എം നേതൃത്വം തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇ.പി വിഷയത്തിൽ മാത്രമല്ല സംസ്ഥാനമൊട്ടാകെ എല്ലാ ഘടകങ്ങളിലും തെറ്റുതിരുത്തൽ വേണമെന്ന നിലപാടിലാണ് നേതൃത്വം. അതുകൊണ്ടുതന്നെ ഇ.പി വിഷയം അടഞ്ഞ അധ്യായമായി കാണാൻ കഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്.

Summary: CPM leadership didn't reject the allegation of financial irregularities against EP Jayarajan

TAGS :

Next Story