ലഹരി വില്‍പനയുടെ സാമ്പത്തിക ഇടപാട്; കോഴിക്കോട് അധ്യാപിക അറസ്റ്റില്‍
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് അറസ്റ്റിലായത്

കോഴിക്കോട്: മയക്കുമരുന്ന് വില്‍പനയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ അധ്യാപിക അറസ്റ്റില്‍. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് അറസ്റ്റിലായത്. വടകര പൊലീസിന്റേതാണ് നടപടി.
കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
സഫ്‌വാന്‍ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തി.
പിന്നാലെ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ലഹരി വില്‍പനയിലൂടെ ലഭിച്ച പണം കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയാണ് കാവ്യയും.
പണം കാവ്യയുടെ അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴി നിശ്ചിത ലൊക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായിരുന്നു ലഹരി സംഘത്തിന്റെ രീതി.
Adjust Story Font
16

