താമരശ്ശേരിയില്‍ യുവാവ് അനിയനെ വെട്ടിയ സംഭവം: അയൽവാസിയായ സ്ത്രീയെ ചീത്തപറഞ്ഞത് തടയാൻ ശ്രമിച്ചത് പ്രകോപനമെന്ന് എഫ്ഐആര്‍
രണ്ടാമത്തെ വെട്ടിൽ ഒഴിഞ്ഞുമാറിയതിനാൽ ജീവൻ രക്ഷിക്കാനായെന്നും എഫ്ഐആര്‍

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അയൽവാസിയായ സ്ത്രീയെ ചീത്ത പറഞ്ഞത് തടയാൻ ശ്രമിച്ചതിനാലാണെന്ന് വെട്ടിയതെന്ന് എഫ്ഐആർ. രണ്ടാമത്തെ വെട്ടിൽ അനിയൻ ഒഴിഞ്ഞുമാറിയതിനാൽ ജീവൻ രക്ഷിക്കാനായെന്നും എഫ്ഐആറിൽ പറയുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ചമൽ അംബേദ്കർ നഗറില്‍ താമസിക്കുന്ന അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. . ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.അഭിനന്ദിന്റെ നില ഗുരുതരമല്ല.അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

