Quantcast

കോഴിക്കോട് തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തിനശിച്ചു

മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്‌സിൻ്റെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്

MediaOne Logo

Web Desk

  • Published:

    24 Oct 2025 9:19 AM IST

കോഴിക്കോട് തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തിനശിച്ചു
X

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ രണ്ട് കടകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്. ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മിൽമ സറ്റോറിനുമാണ് തീപിടിച്ചത്.

കടകൾക്ക് മുകളിലൂടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കടകൾ പൂർണ്ണമായും കത്തിനശിച്ചു.15 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നാണ് ഉടമ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

TAGS :

Next Story