കൊല്ലത്ത് അപകടകരമായ രീതിയിൽ തീതുപ്പിയ കാർ കസ്റ്റഡിയിൽ
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്

കൊല്ലം: കൊല്ലം കുണ്ടറയിൽ അപകടകരമായ രീതിയിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ കർശന നടപടി. വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. പിടികൂടിയ വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.
പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 2017 രജിസ്‌ട്രേഷൻ വാഹനം 2024 ലാണ് മുഹമ്മദ് ഇർഫാൻ സ്വന്തമാക്കിയത്. എൻഫോഴ്സ്മെൻറ് ആർടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക് റദ്ധ് ചെയ്യും. ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Next Story
Adjust Story Font
16

