Quantcast

പ്രഥമ പി.കെ റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്

‘ഒരു ജാതി പിള്ളേരിഷ്ടാ’ സിനിമയുടെ സംവിധാനത്തിനാണ് പുരസ്കാരം

MediaOne Logo

Web Desk

  • Updated:

    2026-02-05 15:49:33.0

Published:

5 Feb 2026 9:12 PM IST

പ്രഥമ പി.കെ റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്
X

തിരുവനന്തപുരം: പ്രഥമ പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. മുന്നോക്ക സംവരണത്തെ കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍ പ്രമേയമാക്കി തയ്യാറാക്കപ്പെട്ട ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമയുടെ സംവിധായകനാണ് അദ്ദേഹം.

പി.കെ റോസി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മുന്നോക്കസംവരണം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ ദളിത്-ബഹുജന്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം.

എസ്എസ്എല്‍സി പാസാകുന്ന 4 കൂട്ടുകാരുടെ ജീവിതത്തിലെ കൗമാരക്കുറുമ്പുകളും നാട്ടിമ്പുറത്തെ സൗഹൃദങ്ങളിലൂടെയുമാണ് സിനിമയുടെ തുടക്കം. തുടര്‍പഠനത്തിനായി പോളി ടെക്‌നിക്കില്‍ ഒരുമിച്ചുചേര്‍ന്ന നാല്‍വര്‍ സംഘത്തിന്റെ ഏക വിഷമം കൂട്ടത്തിലൊരാള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ്. സമ്പത്തും സാമൂഹികപദവിയുമെല്ലാം വേണ്ടുവോളമുള്ള വിവേകെന്ന കൂട്ടുകാരന്‍ പഠനത്തില്‍ ഉഴപ്പിയതിന്റെ കുറ്റബോധത്തോടെയാണ് പോളിക്ക് അപേക്ഷിക്കുന്നത്.

എന്നാല്‍, പോളി ടെക്‌നിക്കിലെ റിസള്‍ട്ട് വരുന്നതോടെ വിവേകിന് മാത്രം അഡ്മിഷന്‍ ലഭിച്ചുകൊണ്ട് അട്ടിമറി സംഭവിക്കുകയായിരുന്നു. ഇന്ത്യയിലെ ജാതിഹിന്ദു അധീശ്വത്വത്തിന് ഇഡബ്ല്യൂഎസ് എന്ന് ഓമനപ്പേരിട്ട സവര്‍ണ്ണ സംവരണത്തെ കുറിച്ചും മുന്നോക്ക സംവരണത്തെ കുറിച്ചുമെല്ലാം സിനിമ പിന്നീട് പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇന്ത്യയില്‍ നിരവധിയായ സമുദായങ്ങള്‍ ചേര്‍ന്ന വിശാലമായ പൊളിറ്റിക്കല്‍ വിഷയത്തെ ചര്‍ച്ചാവിഷയമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട് ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമ.

TAGS :

Next Story