Quantcast

തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മര്യനാട് ഈ ആഴ്ച ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 July 2024 7:30 PM IST

boat accident
X

തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

മൽസ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് വള്ളം അടുപ്പിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽപെട്ട ജോൺസൺ, വിനോദ്, അനീഷ് എന്നിവരെ മറ്റുവള്ളങ്ങളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ജോൺസനെയും അനീഷിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സേവിയറിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരിൽ ജോൺസന്റെ നില ഗുരുതരമാണെന്നാണ് വിവരം.

മരിച്ച സേവ്യറിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആവേമരിയ എന്ന വെള്ളമാണ് അപകടത്തിൽപെട്ടത്. മര്യനാട് ഈ ആഴ്ചയിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ബുധനാഴ്ച അലോഷ്യസ് എന്നയാൾ വള്ളംമറിഞ്ഞ് മരിച്ചിരുന്നു. അപകടങ്ങൾ ആവർത്തിക്കുമ്പോൾ തീരപ്രദേശത്തുള്ളവർ ആശങ്കയിലാണ്.

TAGS :

Next Story