തിരു. ജനറൽ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്
രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിക്കും തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപം കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്കേറ്റു.കാർ ഓട്ടോയിലും ഇടിച്ചു.രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുമാർ ആയിരൂപ്പാറ,സുരേന്ദ്രൻ കാട്ടാക്കട, ഷാഫി തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.നാലുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വട്ടിയൂർക്കാവ് വലിയവിള സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. കാറില്‍ രണ്ടുപേരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. കാര്‍ നിയന്ത്രണം വിട്ടതിന് ശേഷം രണ്ട് ഓട്ടോറിക്ഷയിലും പിന്നീട് ഫൂട്ട്പാത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
Next Story
Adjust Story Font
16

