'തുടരണം ഈ നേതൃത്വം'; കെ.സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ
'സേവ് കോൺഗ്രസ്' എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്

തിരുവനന്തപുരം:കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ. 'തുടരണം ഈ നേതൃത്വം' എന്ന പേരിലാണ് ഫ്ലക്സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് കന്റോൺമെന്‍റ് ഹൗസിലേക്കുള്ള വഴിയിലാണ് ഫ്ലക്സുള്ളത്. തൃശ്ശൂർ കലക്ടറേറ്റ് പരിസരത്തും ഇടുക്കി തൊടുപുഴയിലുമാണ് മറ്റ്ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂരിൽ 'കോൺഗ്രസ് പോരാളികൾ പയ്യന്നൂർ' എന്ന പേരിലാണ് ഫക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16

