Quantcast

സംസ്ഥാനത്ത് മൂന്നു പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരത്തെ കരമനയാർ, നെയ്യാർ, മണിമല പുഴകളിലാണ് ജാഗ്രത നിർദ്ദേശം

MediaOne Logo

Web Desk

  • Updated:

    2023-10-02 10:29:32.0

Published:

2 Oct 2023 8:45 AM GMT

സംസ്ഥാനത്ത് മൂന്നു പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്;  നാല് ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മധ്യകേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. ഇപ്പോൾ തെക്കൻ ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട് മഴക്ക് സാധ്യത എന്ന നിർദേശമാണ് ലഭിക്കുന്നത്.

സംസ്ഥാനത്തെ മൂന്നു പുഴകളിൽ കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ കരമനയാർ, നെയ്യാർ, മണിമല പുഴകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുഴകളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരെല്ലാം ജാഗ്രതരായിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

കൂടാതെ അച്ചൻ കോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രുപപ്പെട്ട ന്യുന മർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. ഇതിൽ അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

TAGS :

Next Story