പി.വി അൻവർ ബേപ്പൂരിലേക്കോ? സ്വാഗതം ചെയ്ത് ഫ്ലക്സ്ബോർഡ്
പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്, യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെയാണ് ഫ്ലക്സ്ബോർഡ് വച്ചത്

കോഴിക്കോട്: പി.വി അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ഫ്ലക്സ്ബോർഡ്. പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്, യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെയാണ് ഫ്ലക്സ്ബോർഡ് വച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ സിറ്റിങ് മണ്ഡലമാണ് ബേപ്പൂർ.
ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ അൻവർ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പി.വി അൻവർ ബേപ്പൂരിൽ മത്സരിക്കും എന്ന അഭ്യൂഹം ശക്തമായി.
പിണറായി വിജയനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനിക്കും. യുഡിഎഫ് ആവശ്യപ്പെട്ടാൽ 140 മണ്ഡലങ്ങളിൽ എവിടെ മത്സരിക്കാനും തയ്യാറാണ്.
വെള്ളാപ്പള്ളി നടേശനെ കൊണ്ട് വർഗീയത പറയിപ്പിക്കുന്നത് പിണറായിയാണെന്നും ,തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ വെള്ളാപ്പള്ളിയോട് യുഡിഎഫ് നേതൃത്വം നന്ദി പറയണമെന്നും പി വി അൻവർ പറഞ്ഞു.
Adjust Story Font
16

