ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ഫുഡ് ഫാക്ടറിക്ക് തീവെച്ചു; ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കായി തിരച്ചിൽ
പ്രതി ഫാക്ടറിയിലേക്ക് വരുന്ന ദൃശ്യങ്ങളും മീഡിയവണിന് ലഭിച്ചു

മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഫുഡ് ഫാക്ടറിക്ക് തീവെക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതി ഫാക്ടറിയിലേക്ക് വരുന്ന ദൃശ്യങ്ങളും മീഡിയവണിന് ലഭിച്ചു.ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വെള്ളിയാഴ്ച രാത്രി ഫുഡ് ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായത്.കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം 15 ലക്ഷം രൂപയുടെ വസ്തുക്കൾ തീപിടിത്തത്തില്‍ കത്തിനശിച്ചു.
മുഖം മറക്കാതെയാണ് പ്രതി ഓഫീസിനകത്ത് കയറുന്നത്. പൂട്ട് തകര്‍ത്താണ് പ്രതി അകത്ത് കടന്നത്. പിന്നീട് സാധനങ്ങള്‍ വലിച്ചിടുകയും തീവെക്കുകയുമായിരുന്നു. സ്വഭാവിക തീപിടിത്തമെന്നാണ് ആദ്യം കരുതിയിരുന്നത്.എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തീവെച്ചതാണെന്ന് കണ്ടെത്തിയത്. കണ്ണമംഗലം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. ഫാക്ടറിക്ക് വേണ്ടി ഇറക്കുമതി ചെയ്ത വിലയേറിയ യന്ത്രങ്ങളടക്കം തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. പ്രതിക്ക് വേണ്ടി വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Adjust Story Font
16

