Quantcast

വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാൻ ഉത്തരവ്‌

കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    24 Sept 2023 6:10 PM IST

forest department is preparing to drug shoot the tiger in wayanad, wayanad tiger news,drug shoot,വയനാട്,വയനാട്ടില്‍ കടുവയെ മയക്കുവെടിവെക്കാന്‍ തീരുമാനം, കടുവയെ പിടികൂടാന്‍ തീരുമാനം
X

പ്രതീകാത്മക ചിത്രം

വയനാട്: പനവല്ലിയിൽ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഒരു മാസത്തിലധികമായി പനവല്ലിയിൽ കടുവ ഭീതി പരത്തുന്നുണ്ട്. നേരത്തെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു. കടുവയെ പിടികൂടാനുള്ള സകലവഴികളും അടഞ്ഞതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിട്ടത്. നാളെത്തന്നെ തിരച്ചിൽ സംഘത്തോടൊപ്പം മയക്കുവെടി വിദഗ്ധർ കൂടി ചേരുമെന്നാണ് വിവരം.


TAGS :

Next Story