മോഹൻലാലിനെ ദേശാഭിമാനി 'അക്ഷരമുറ്റം' ബ്രാൻഡ് അംബാസഡറാക്കിയതിനെതിരെ മുൻ കൺസൾട്ടിങ് എഡിറ്റർ
കഴിഞ്ഞ ദിവസം ആർഎസ്എസ് മുഖപത്രമായ 'കേസരി'യുടെ പരിപാടിയിൽ പങ്കെടുത്ത മോഹൻലാൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൻ.മാധവൻകുട്ടിയുടെ വിമർശനം

കോഴിക്കോട്: നടൻ മോഹൻലാലിനെ ദേശാഭിമാനി അക്ഷരമുറ്റം ബ്രാൻഡ് അംബാസഡറാക്കിയതിനെതിരെ മുൻ കൺസൽട്ടിങ് എഡിറ്റർ എൻ.മാധവൻകുട്ടി. മോഹൻലാലിന്റെ ആർഎസ്എസ് ബന്ധം ചൂണ്ടിക്കാട്ടിയാണ് മാധവൻകുട്ടിയുടെ വിമർശനം.
'ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ബ്രാൻഡ് അംബാസിഡർ. ആർഎസ്എസിന്റെ കേസരിയുടെ ആരാധകൻ. സ്വന്തം അമ്മയുടെ പേരിലുള്ള സ്വകാര്യട്രസ്റ്റിന്റെ നടത്തിപ്പ് ആർഎസ്എസിനെ ഏൽപ്പിച്ച മഹാ സിനിമാനടൻ മോഹൻലാൽ'- മാധവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ആർഎസ്എസ് മുഖപത്രമായ 'കേസരി'യുടെ പരിപാടിയിൽ പങ്കെടുത്ത മോഹൻലാൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി സംസാരിച്ചിരുന്നു. കേസരി അക്ഷരങ്ങളുടെ പ്രൗഢിയും ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും മറുവാക്കുമാണ്. ഭാരതം എന്ന മഹത്തായ സംസ്‌കൃതിയുടെ പാഠങ്ങൾ 'കേസരി' തലമുറകളിലേക്ക് പകർന്നു നൽകി. ഓരോ പൗരനിലും ദേശീയബോധം വളർത്തുന്നതിൽ 'കേസരി' പോലുള്ള മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
Adjust Story Font
16

