നേത്രചികിത്സക്ക് കേരളത്തിലെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിംഗ അന്തരിച്ചു
ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടിംഗ കുഴഞ്ഞ് വീഴുകയായിരുന്നു

കൂത്താട്ടുകുളം: മുൻ കെനിയൻ പ്രധാനമന്തി റെയില ഒടിംഗ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്ര ചികിത്സ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞദിവസമാണ് റെയില ഒടിംഗയും മകളും കൂത്താട്ടുകുളം ശ്രീധരിയം ആശുപത്രിയിൽ ചികിത്സക്കെത്തിയത്.ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടിംഗ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
Adjust Story Font
16

