യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ ചേർന്നു
എം.വി ഗോവിന്ദൻ, ടി.പി രാമകൃഷ്ണൻ എന്നിവർ ഷോൾ അണിയിച്ച് സ്വീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ. എകെജി സൻ്ററിലെത്തിയ നുസൂറിനെ എം.വി ഗോവിന്ദൻ, ടി.പി രാമകൃഷ്ണൻ എന്നിവർ ഷോൾ അണിയിച്ച് സ്വീകരിച്ചു.
24 വർഷക്കാലം കോൺഗ്രസ് ശബ്ദമായിരുന്നെന്നും കോൺഗ്രസിന്റെ മതേതര അസ്തിത്വം നഷ്ടപ്പെട്ടുവെന്നും നുസൂർ പറഞ്ഞു. മതേതര ആശയങ്ങളെ പ്രണയിച്ച ആളാണ് താൻ. നാല് വോട്ടിന് വേണ്ടി കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുചേർന്നു. ചുവന്ന കോടിക്കീഴിൽ താനും തന്റെ ആശയങ്ങളും സുരക്ഷിതമെന്നും മനസും ശരീരവും ശബ്ദവും ഇനി സിപിഎമ്മിനൊപ്പമാണെന്നും എൻ.എസ് നുസൂർ പ്രതികരിച്ചു.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നുസൂർ കോൺഗ്രസ് വിട്ടത്. വർഷങ്ങളായി പാർടിയിലുളളവരെ സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ല. യുവാക്കളെ അടക്കം തഴഞ്ഞു. കെപിസിസിയുടെ യോഗവും പാർലമെന്ററി പാർടിയുടെ യോഗവും ഒരേ വേദിയിൽ നടത്തുന്ന തരത്തിലേക്ക് അധികാരം കേന്ദ്രീകരിക്കുകയാണ് കോൺഗസ്ര് എന്നു തുടങ്ങി നിരവധി വിമർശനങ്ങളാണ് അന്ന് അദ്ദേഹം ഉന്നയിച്ചത്.
Adjust Story Font
16

