പടക്കം പൊട്ടിച്ചതിനെച്ചൊല്ലി വാക്കുതർക്കം; കാസർകോട്ട് നാല് പേർക്ക് വെട്ടേറ്റു
പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു

കാസർകോട്: കാസർകോട് നാലാംമൈലിൽ നാല് പേർക്ക് വെട്ടേറ്റു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം.ഇബ്രാഹിം സൈനുദീൻ, ഫവാസ്,അബ്ദുൽ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ മൊയ്തീൻ, മിഥിലാജ് , അസറുദ്ദീൻ എന്നിവരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഒരു സംഘം യുവാക്കള്‍ നാലാം മൈലില്‍ പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിന് പിന്നാലെ നാട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. പിരിഞ്ഞുപോയ യുവാക്കളുടെ സംഘം കൂടുതല്‍ പേരുമായി വീണ്ടുമെത്തുകയും ആയുധങ്ങളുമായി പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. പരിക്കേറ്റവരെ കാസര്‍കോട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Next Story
Adjust Story Font
16

