Quantcast

പൊന്നാനിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു

പുല്ലൂണത്ത് അത്താണിയിൽ സ്വദേശി ഹസൻമുസ്ലിയാരകത്ത് ഹനീഫയുടെ മകൾ ഇശാ ഫാത്തിമയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-03-05 10:14:26.0

Published:

5 March 2025 3:42 PM IST

പൊന്നാനിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു
X

മലപ്പുറം: പൊന്നാനിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പുല്ലൂണത്ത് അത്താണിയിൽ സ്വദേശി ഹസൻമുസ്ലിയാരകത്ത് ഹനീഫയുടെ മകൾ ഇശാ ഫാത്തിമയാണ് മരിച്ചത്.

പൊന്നാനി കുണ്ടുകടവ് - ആൽത്തറ സംസ്ഥാനപാതയിലെ മൂക്കട്ടക്കലിൽ ഞായറാഴ്ച രാത്രി 12 മണിയോടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കുട്ടിയുടെ മാതാവ് ഉൾപ്പെടെ 4പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതമായി പരിക്കേറ്റ ഇശാ ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബ്ർസ്ഥാനിൽ മറവു ചെയ്യും.

TAGS :

Next Story