തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
17 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. വെള്ളല്ലൂർ സ്വദേശിയായ അർജുൻ, ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള, വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. കല്ലമ്പലത്ത് മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന 17 ഗ്രാം എംഡിഎംഎയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്.
പ്രതികളിൽ നിന്നും വെട്ടുകത്തിയും കഠാരയും പൊലീസ് കണ്ടെടുത്തു. കല്ലമ്പലത്ത് നിന്നും രണ്ടു മാസങ്ങൾക്ക് മുമ്പ് കാണാതായ ഇന്നോവ കാറാണ് കണ്ടുകിട്ടിയത്. വാഹനം കല്ലമ്പലം ഭാഗതുണ്ടെന്ന് വാഹന ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രതികളെ പിന്തുടർന്നെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് അവരെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Next Story
Adjust Story Font
16

