Quantcast

ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് മൂന്നാമത് സംസ്ഥാന ജനറൽ കൗൺസിലിന് ഈരാറ്റുപേട്ടയിൽ തുടക്കം

വെൽഫയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-02-19 03:00:20.0

Published:

19 Feb 2023 2:53 AM GMT

ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് മൂന്നാമത് സംസ്ഥാന ജനറൽ കൗൺസിലിന് ഈരാറ്റുപേട്ടയിൽ തുടക്കം
X

കോട്ടയം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മൂന്നാമത് സംസ്ഥാന ജനറൽ കൗൺസിലിന് ഈരാറ്റുപേട്ടയിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൗൺസിൽ വെൽഫയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുൽ ഹക്കീം, ഫ്രട്ടേണിറ്റി ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, എസ് മുജീബുറഹ്മാൻ, കെ. കെ അഷ്റഫ് വൈസ് പ്രസിഡന്റുമാരായ കെഎം ഷെഫ്‌റിൻ, നഈ ഗഫൂർ, എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുക്കും. പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.

TAGS :

Next Story