സ്ത്രീ സുരക്ഷാ പദ്ധതിയുടെ പേരില്‍ വ്യാജ ഫോം നല്‍കി തട്ടിപ്പ്; പിന്നില്‍ സിപിഎമ്മെന്ന് മുസ്‌ലിം ലീഗ്
വിവരശേഖരണം മാത്രമാണ് നടത്തിയതെന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതികരിച്ചു

മലപ്പുറം: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ വ്യാജ അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി പരാതി. മലപ്പുറം ജില്ലയില്‍ നിരവധിയിടങ്ങളില്‍ വോട്ടര്‍മാരില്‍ നിന്നും ഫോമുകള്‍ പൂരിപ്പിച്ചുവാങ്ങി. വ്യാജ ഫോമുകളുടെ വിതരണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. വിവരശേഖരണം മാത്രമാണ് നടത്തിയതെന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതികരിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷാ ഫോം എന്ന നിലക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോമുകള്‍ വിതരണം ചെയ്യപ്പെട്ടത്. ഫോം പൂരിപ്പിച്ച് നല്‍കിയെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് നിരവധി സ്ത്രീകളുടെ ഒപ്പുകള്‍ ശേഖരിച്ചുവെന്നാണ് ആക്ഷേപം.
വഴിക്കടവ് അടക്കമുള്ള പല പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകരാണ് ഫോം വിതരണം ചെയ്തതിന് പിന്നിലെന്ന് മുസ്‌ലിം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇത്തരമൊരു കാര്യം ചെയ്യുന്നത് ചട്ടലംഘനമാണെന്നും നിയമനടപടിയുമായി നേരിടുമെന്നും ലീഗ് വ്യക്തമാക്കി.
എന്നാല്‍, തങ്ങള്‍ അത്തരമൊരു കാര്യം ചെയ്തില്ലെന്നും വിവരശേഖരണം മാത്രമാണ് നടത്തിയതെന്നുമാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതികരണം.
Adjust Story Font
16

