തട്ടിപ്പ് കേസ്; മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റില്‍
കോയമ്പത്തൂരിലെ വ്യവസായിയെ വഞ്ചിച്ച് മൂന്ന് കോടി തട്ടിയെടുത്തു എന്നാണ് പരാതി

പാലക്കാട്: പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി എന്ന സുനിൽ ദാസ് അറസ്റ്റിൽ. കോയമ്പത്തൂരിലെ വ്യവസായിയെ വഞ്ചിച്ച് മൂന്ന് കോടി തട്ടിയെടുത്തു എന്നാണ് പരാതി. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് സുനിൽസ്വാമിയെ അറസ്റ്റ് ചെയ്തത് .
മുതലമടയിലെ സ്നേഹം ട്രസ്റ്റിന് റിസർവ് ബാങ്ക് മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കാണിച്ച് വ്യാജമായി കത്ത് നിർമ്മിച്ചു. അടിയന്തിര ആവശ്യത്തിനായി വ്യവസായിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൻ്റെ പണം വന്ന ഉടൻ തിരികെ നൽകാമെന്നായിരുന്നു കരാർ. ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് വ്യവസായി പരാതി നൽകിയത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

