എറണാകുളത്ത് വിവാഹ പരസ്യം വഴി തട്ടിപ്പ്; 33 ലക്ഷം രൂപ തട്ടിയെടുത്തു
മലപ്പുറം സ്വദേശി മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം: എറണാകുളത്ത് വിവാഹ പരസ്യം വഴി തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശി മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെന്ന വ്യാജേന സാമൂഹ്യ മാധ്യമം വഴി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശിയിൽ നിന്ന് 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
2023 ഒക്ടോബറിലായിരുന്നു എടവനക്കാട് സ്വദേശിയില്‍ നിന്ന് 33 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തത്. ശ്രുതി എന്ന പേരിലായിരുന്നു പ്രതി വിവാഹ വാഗ്ദാനം ചെയ്തത്. മുജീബിനെ ഞാറക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

