Quantcast

ചിക്കൻകടകളുടെ എണ്ണത്തിലും പഞ്ചായത്തിന്‍റെ കള്ളക്കളി; നീക്കം ഫ്രെഷ് കട്ടിന് വേണ്ടിയെന്ന് ആരോപണം

പുതിയ കോഴിമാലിന്യ സംസ്കരണ പ്ലാന്റുകൾ തടയാനുള്ള ഒത്തുകളിയാണെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    24 May 2026 10:17 AM IST

ചിക്കൻകടകളുടെ എണ്ണത്തിലും പഞ്ചായത്തിന്‍റെ കള്ളക്കളി; നീക്കം ഫ്രെഷ് കട്ടിന് വേണ്ടിയെന്ന് ആരോപണം
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോഴിമാലിന്യ കണക്കിലെ വൈരുദ്ധ്യത്തിന് പിന്നാലെ ചിക്കൻ കടകളുടെ എണ്ണം സംബന്ധിച്ച് പഞ്ചായത്തുകൾ നൽകുന്ന കണക്കും വ്യാജമെന്ന് പരാതി. വിവരാവകാശ മറുപടിയിലുള്ളതിനേക്കള്‍ എത്രയോ അധികമാണ് യഥാർഥ കണക്ക് എന്നാണ് ആക്ഷേപം.

ജില്ലയിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് അനുമതി നൽകാതിരിക്കാൻ ഫ്രഷ് കട്ട് ഉടമകൾ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് കള്ളക്കളി എന്നാണ് സമരസമിതി പ്രവർത്തകരുടെ ആക്ഷേപം. പഞ്ചായത്ത് മറുപടിയുടെ പൊള്ളത്തരം വെളിവാക്കുന്നതായിരുന്നു ലഭ്യമായ കണക്കുകൾ. വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയ 40 ഓളം പഞ്ചായത്തുകളിൽ ഭൂരിഭാഗവും കടകളുടെ എണ്ണമായി നൽകിയത് നൽകിയത് പത്തിൽ താഴെ. മേപ്പയ്യൂർ- 5, കുറ്റ്യാടി -9, എടച്ചേരി-7, കോട്ടൂര്-4, തിക്കോടി -9, കായണ്ണ -3, കാവിലും പാറ-7 ഇങ്ങനെ പോകുന്നു കണക്കുകൾ.

കൃത്യമായ കണക്കുകൾ പുറത്തുവിട്ടാൽ പുതിയ പ്ലാന്റുകൾക്ക് അനുമതി നൽകേണ്ടി വരുമെന്നും, നിലവിലുള്ള ഫ്രഷ്കട്ട് പ്ലാന്റീൻ്റെ കുത്തക ഇല്ലാതാകുമെന്നും ഭയക്കുന്നവരാണ് കള്ളക്കണക്കിന് പിന്നിലെന്നാണ് ആക്ഷേപം

ജില്ലയിലെ ആകെ കോഴി മാലിന്യ കണക്കിൽ പ്രതിദിനം 70 ടൺ കുറവുണ്ടായത് സംബന്ധിച്ച ചോദ്യത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് നൽകിയ മറുപടിയും പഞ്ചായത്തുകൾ നൽകിയ കണക്കാണ് തങ്ങൾ മറുപടിക്ക് ആശ്രയിച്ചത് എന്നായിരുന്നു. ഈ കണക്കുണ്ടാക്കിയത് വിവാദ വ്യവസായ സ്ഥാപനത്തെ സഹായിക്കാനാണ് എന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.

TAGS :

Next Story