പാലക്കാട് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ
മണ്ണാർക്കാട് സ്വദേശി രമേശാണ് പിടിയിലായത്

പാലക്കാട്: പാലക്കാട് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. മണ്ണാർക്കാട് സ്വദേശി രമേശിനെയാണ് ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് മുട്ടികുളങ്ങര സ്വദേശി വേണുഗോപാലിനെ റെയിൽവെ കോളനിക്ക് സമീപമുള്ള കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പരിശോധനയിൽ കൊലപാതകമാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശ് പൊലീസിന്റെ പിടിയിലായത്. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
വാർത്ത കാണാം:
Next Story
Adjust Story Font
16

