Quantcast

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് ജി. സുധാകരൻ

സുധാകരന് പകരം പ്രതിനിധിയെ ഉൾപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-04-02 10:51:33.0

Published:

2 April 2022 9:56 AM GMT

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് ജി. സുധാകരൻ
X

ആലപ്പുഴ: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് ജി. സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സുധാകരൻ കത്ത് നൽകി.

അതേസമയം, സുധാകരന് പകരം പ്രതിനിധിയെ ഉൾപ്പെടുത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ.മഹേന്ദ്രനാണ് ജി.സുധാകരന് പകരക്കാരനായി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുക. സംസ്ഥാന സമ്മേളനത്തിൽ തന്നെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും, തുടർന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്ത തീരുമാനത്തിന് പിന്നിൽ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് ജി.സുധാകരന്റെ സഹപ്രവർത്തകർ പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ മാത്രമാണ് പിന്മാറാൻ കാരണമെന്നും അവർ വ്യക്തമാക്കുന്നു.

TAGS :

Next Story