Quantcast

നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ച് വോട്ട് ചെയ്യണം, ഒരു ട്രെൻഡും ഇല്ല: ജി.സുകുമാരൻ നായർ

ശബരിമല സ്വർണക്കൊള്ള കോടതിയിലുള്ള വിഷയമാണ്, കുറ്റക്കാർ ശിക്ഷിക്കപ്പടണമെന്നാണ് നിലപാടെന്നും സുകുമാരൻ നായർ വ്യക്തമാക്കി

MediaOne Logo
നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ച് വോട്ട് ചെയ്യണം, ഒരു ട്രെൻഡും ഇല്ല: ജി.സുകുമാരൻ നായർ
X

കോട്ടയം: നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ച് ഓരോ വോട്ടറും വോട്ട് ചെയ്യണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണം. ഭരണമാറ്റം വേണമെന്നോ വേണ്ട എന്നോ താൻ പറയുന്നില്ല. ശബരിമല സ്വർണക്കൊള്ള കോടതിയിലുള്ള വിഷയമാണ്. കുറ്റക്കാർ ശിക്ഷിക്കപ്പടണം. തെരഞ്ഞെടുപ്പിൽ ആരുടെയും തരംഗമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ശക്തമായ നിലപാടാണ് സുകുമാരൻ നായർ സ്വീകരിച്ചിരുന്നത്. മതേതരത്വവും സാമൂഹികനീതിയും വിശ്വാസസംരക്ഷണവും ഉറപ്പാക്കുന്നവർ വിജയിക്കണമെന്നും ശബരിമല വിഷയവും അന്ന് സുകുമാരൻ നായർ ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തവണ പൂർണമായും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

TAGS :

Next Story