Quantcast

'​ഗാന്ധിയെ മറന്നുപോയോ, എന്തിനാണ് ബാബരി മാറ്റേണ്ടത്'; തരൂരിനെ വിമർശിച്ച് ബിനോയ് വിശ്വം

രാമക്ഷേത്ര ക്ഷണം കിട്ടിയപ്പോൾ കോൺഗ്രസിന് ചാഞ്ചാട്ടം ഉണ്ടായി, ആ ചാഞ്ചാട്ടമുള്ള യു.ഡി.എഫിൽ നിൽക്കുമ്പോൾ ലീഗിനും ചാഞ്ചാട്ടം ഉണ്ടായോയെന്നും ബിനോയ്‌ വിശ്വം ചോദിച്ചു

MediaOne Logo

Web Desk

  • Published:

    14 Feb 2024 11:34 AM GMT

shashi Tharoor
X

തിരുവനന്തപുരം: ബാബരി മസ്ജിദ് മുസ്‍ലിംകള്‍ സന്തോഷത്തോടെ വിട്ടുകൊടുക്കണമായിരുന്നു എന്ന ശശി തരൂരിന്‍റെ പ്രസ്താവനയെ ചോദ്യം ചെയ്ത് ബിനോയ് വിശ്വം എം.പി. ഈ പ്രസ്താവന നടത്തുമ്പോള്‍ തരൂരിന് ചാഞ്ചാട്ടമുണ്ടായിരുന്നോയെന്ന് ബിനോയ് വിശ്വം ചോദിച്ചു.

രാമക്ഷേത്ര ക്ഷണം കിട്ടിയപ്പോൾ കോൺഗ്രസിന് ചാഞ്ചാട്ടം ഉണ്ടായി, ആ ചാഞ്ചാട്ടമുള്ള യു.ഡി.എഫിൽ നിൽക്കുമ്പോൾ ലീഗിനും ചാഞ്ചാട്ടം ഉണ്ടായോയെന്നും ബിനോയ്‌ വിശ്വം ചോദിച്ചു.

ലീഗ് വേദിയിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ ചോദ്യം. തരൂർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിന് തരൂർ മറപടി പറഞ്ഞില്ല. ഇ.പി.ജയരാജനും വേദിയിൽ ഉണ്ടായിരുന്നു.

രാമക്ഷേത്ര ക്ഷണം കിട്ടിയപ്പോൾ കോൺഗ്രസിനുണ്ടായ ചാഞ്ചാട്ടം മനസിലാക്കാനാകാത്ത രാഷ്ട്രീയക്കാരനാണ് താനെന്നും ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ അതിന് പോകണോ എന്നതിൽ ഗാന്ധിയുടെ പാർട്ടിക്ക് സംശയം ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് ബാബരി മാറ്റേണ്ടതെന്നും പള്ളി പൊളിച്ചവരാണ് കൊള്ളക്കാരെന്നും പള്ളിക്കുള്ളിൽ നിന്നവരല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

TAGS :

Next Story