Quantcast

'കേരളത്തിന്റെ ബോബ് മാർലി ആരോഗ്യവാനായി റിഗേ സംഗീതവിപ്ലവം തുടരണം'; വേടനെ പിന്തുണച്ച് ഗീവർഗീസ് കൂറിലോസ്

''ഒന്ന് ആലിംഗനം ചെയ്യണം സംസാരിക്കണം. ലഹരിയുടെ സ്വാധീനം അൽപമെങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന് പുറത്തുവരാൻ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം''- ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

MediaOne Logo

Web Desk

  • Published:

    30 April 2025 9:58 PM IST

Geevarghese Coorilos supports rapper Vedan
X

കൊച്ചി: റാപ്പർ വേടന് പിന്തുണ അറിയിച്ച് ഗീവർഗീസ് കൂറിലോസ്. വേടനെ കാണണം, ഒന്ന് ആലിംഗനം ചെയ്യണം സംസാരിക്കണം. ലഹരിയുടെ സ്വാധീനം അൽപമെങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന് പുറത്തുവരാൻ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യുതം തുടരണമെന്നും കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'തനിക്ക് തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാൻ തിരുത്തും' എന്നാണ് വേടൻ പറഞ്ഞത്. നല്ല സന്ദേശമാണ് വേടൻ നൽകിയത്. ഈ പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. സീസർ കാഷിയസിനെക്കുറിച്ച് പറയുന്നത് അയാളിൽ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും എന്നാൽ വേടനിൽ സംഗീതം ഉണ്ട്, അതുകൊണ്ട് അപകടകാരിയാണ് എന്നാണ് നമ്മുടെ മേലാളർ ചിന്തിക്കുന്നതെന്നും കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യുതം തുടരണം ❤️

എത്ര നല്ല സന്ദേശം ആണ് വേടൻ ഇന്ന് സമൂഹത്തിനു നൽകിയത്! “തനിക്കു തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാൻ തിരുത്തും ” എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. ജാമ്യം കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു ❤️

മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ...ലഹരി പൂർണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ ❤️ അനിയന്റെ ചടുല സംഗീതത്തേക്കാൾ വലിയ ലഹരി വേറെ എന്തുണ്ട്? സീസർ കാഷിയസിനെ കുറിച്ച് പറയുന്നുണ്ട് : “അയാളിൽ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും ”

എന്നാൽ നമ്മുടെ മേലാളന്മാർ ചിന്തിക്കുന്നത് തിരിച്ചാണ് : “വേടനിൽ സംഗീതം ഉണ്ട്. അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണം ” നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങൾ ഇന്ന് വേടനെ ഭയക്കുന്നു, കാരണം വേടൻ പാടുന്നതും പറയുന്നതും ഇവർ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണ്, സവർണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്. ..

“പല്ല് ” മാത്രമല്ല “നഖവും ” ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടൻ ഇനിയും പാടുക, പറയുക. ..ഒപ്പം ഉണ്ട്. .. അധികം വൈകാതെ നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ, ജയ് ഭീം



TAGS :

Next Story