Quantcast

ബ്രേക്കപ്പായി; സമ്മാനമായി നൽകിയ ബൈക്ക് തിരികെ നൽകാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പെണ്‍സുഹൃത്തും സംഘവും

യുവതിയടക്കം നാലുപേരെ പൊലീസ് പിടികൂടി

MediaOne Logo

Web Desk

  • Updated:

    2026-04-15 06:28:54.0

Published:

15 April 2026 11:53 AM IST

ബ്രേക്കപ്പായി; സമ്മാനമായി നൽകിയ ബൈക്ക് തിരികെ നൽകാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പെണ്‍സുഹൃത്തും സംഘവും
X

ചെറുതോണി: ഇടുക്കിയിൽ ചെറുതോണിയിൽ പെണ്‍സുഹൃത്ത് സമ്മാനിച്ച ബൈക്ക് തിരികെ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24) മാവേലിക്കര തഴക്കര സ്വദേശി വി.ജെ അഭിജിത്ത് (25)തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24)പാലക്കാട് കുഴൽമന്ദം സ്വദേശി സി.എം അനു ( 22 ) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് 21 വയസുകാരനായ ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജിക്ക് കുത്തേറ്റത്. പ്രണയത്തില്‍ നിന്ന് ജിൻസ് പിന്മാറിയതിന് പിന്നാലെ ബൈക്ക് തിരികെ ചോദിച്ചു. എന്നാല്‍ ജിന്‍സ് ബൈക്ക് തിരികെ കൊടുക്കാന്‍ തയ്യാറായില്ല. ഇതാണ് അക്രമത്തിന് കാരണമായത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജിന്‍സിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമിച്ചത്.ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. കുത്തേറ്റ ജിന്‍സിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story